Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aavesham Movie

ആ​വേ​ശം 2 അ​ടു​ത്ത വ​ർ​ഷം, പാ​ട്രി​യാ​റ്റി​ൽ വി​ല്ല​ൻ; ഫ​ഹ​ദ് ഫാ​സി​ൽ  

ആ​രാ​ധ​ക​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന പാ​ട്രി​യാ​റ്റി​ൽ വി​ല്ല​ൻ വേ​ഷ​മാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ൽ. മ​മ്മൂ​ട്ടി​ക്കും മോ​ഹ​ൻ​ലാ​ലി​നു​മൊ​പ്പം ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പ​റ്റു​ന്ന​ത് ത​ന്നെ മു​ൻ​ജ​ന്മ​ഭാ​ഗ്യ​മാ​ണെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

സാ​മു​വ​ൽ വ​ർ​ഗീ​സ് ബ്ലു ​ഹി​ൽ ഫൗ​ണ്ടേ​ഷ​ൻ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഫ​ഹ​ദ്.

‘‘അ​ടു​ത്ത മ​ല​യാ​ളം റി​ലീ​സ് ‘പാ​ട്രി​യ​റ്റ്’ ആ​ണ്. മ​മ്മൂ​ട്ടി സാ​റി​നും മോ​ഹ​ൻ​ലാ​ൽ സാ​റി​നും ഒ​പ്പ​മാ​ണ്. മു​ൻ​ജ​ന്മ​ഭാ​ഗ്യ​മാ​ണ് ഇ​വ​രു​ടെ കൂ​ടെ ഒ​രു സ്ക്രീ​ൻ ഷെ​യ​ർ ചെ​യ്യാ​ൻ പ​റ്റു​ക എ​ന്ന​ത്. എ​ല്ലാ​വ​രെ​യും പോ​ലെ ഞാ​നും ആ​കാം​ക്ഷ​യി​ലാ​ണ്. ഏ​പ്രി​ൽ 23ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും. പാ​ട്രി​യ​റ്റി​ൽ ഞാ​ൻ വി​ല്ല​നാ​ണ്. 

ആ​വേ​ശം ര​ണ്ടാം ഭാ​ഗം ഉ​ണ്ട്. എ​വി​ടെ ചെ​ന്നാ​ലും ആ​ളു​ക​ൾ ചോ​ദി​ക്കു​ന്നൊ​രു ചോ​ദ്യ​മാ​ണ്. 2027ലോ, 2028​ലോ ചി​ത്രം സം​ഭ​വി​ച്ചേ​ക്കാം.’’​ഫ​ഹ​ദ് പ​റ​ഞ്ഞു.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും പ​ത്തൊ​മ്പ​തു​വ​ർ​ഷ​ത്തി​നു​ശേ​ഷം ഒ​രു​മി​ക്കു​ന്ന ഈ ​സി​നി​മ മ​ല​യാ​ള​ത്തി​ൽ ഇ​ന്നേ​വ​രെ​യു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​ത്തി​ല​ധി​കം ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി ഒ​രു​വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട ചി​ത്രീ​ക​ര​ണ​മാ​യി​രു​ന്നു പേ​ട്രി​യ​റ്റി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. 

Latest News

Corehub Up